പന്തളം കൊട്ടാരത്തിൽ മോഷണശ്രമം; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

MAY 10, 2026, 11:40 PM

പന്തളം: പന്തളം കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയെന്നാരോപിച്ച് പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് പിടികൂടി. കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമ്മയുടെ വീട്ടിലായിരുന്നു ഇന്നലെ രാത്രി മോഷണശ്രമം നടന്നത്. പശ്ചിമബംഗാൾ സ്വദേശി സുധാകർ(46) ആണ് പിടിയിലായത്.

സിസിടിവി ദൃശ്യങ്ങളിലൂടെ വീട്ടിനുള്ളിലെ സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദീപാ വർമ്മ ബഹളം വെക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ബന്ധു സ്ഥലത്തെത്തി പ്രതിയെ പിടികൂടി.

തുടർന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി സുധാകറിനെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam