മലപ്പുറം: പൊലീസുകാരനെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ.
കക്കൂസ് മാലിന്യം കൊണ്ടുപോകുന്ന വാഹനം പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനെ വാഹനം ഇടിപ്പിക്കാൻ ശ്രമമുണ്ടായത്.
മലപ്പുറം തിരൂർ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നിർമലിനെയാണ് വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചത്. 35 കിലോമീറ്ററോളം പിന്തുടർന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ മൂന്നുപേരെ പൊലീസ് പിടികൂടി. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി, അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ, കടുങ്ങപുരം സ്വദേശി ജംഷീർ എന്നിവരാണ് പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്