കണ്ണൂര്‍: കണ്ണൂർ കാട്ടാമ്പള്ളിയിൽ പൊതുസ്ഥലത്ത് വെച്ച് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സംഭവത്തിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം അറസ്റ്റിലായി.
പെണ്‍കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ പ്രതി നാട്ടുകാരെ കയ്യേറ്റം ചെയ്തു. പിന്നീട് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനത്തിന്‍റെ ചില്ലും തകര്‍ത്തു.
വളപട്ടണം പൊലീസാണ് പ്രതിയെ പിടികൂടിയത്. പിന്നീട് വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും പരാക്രമം തുടര്‍ന്നു. ഡോക്ടറുടെ ക്യാബിൻ തകര്‍ത്തു. പ്രതി നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
