തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; എസ്.ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്

JULY 16, 2026, 7:58 AM

നെയ്യാറ്റിൻകര: തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ആക്രമണത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ എസ്.ഐ അക്ഷയ് കുമാർ, സി.പി.ഒമാരായ ആൻ്റണി മിറാണ്ട, നിതിൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. 

നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്.നടരാജ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയായ സനോജിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്.

സംഭവത്തിന് പിന്നാലെ നെയ്യാറ്റിൻകരയിൽ വെച്ച് പ്രതി സനോജിനെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ നിതിൻ സുകുമാരൻ്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam