അട്ടപ്പാടി മധു കൊലക്കേസ്: സുപ്രീംകോടതിയെ സമീപിക്കാൻ നിയമസഹായം തേടി കുടുംബം മുഖ്യമന്ത്രിയെ കണ്ടു

JUNE 4, 2026, 1:46 AM

തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ തുടർ നിയമനടപടികൾക്കായി മധുവിന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചതായി റിപ്പോർട്ട്. ഹൈക്കോടതി വിധിക്ക് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുന്നതിനുള്ള നിയമസഹായം തേടിയാണ് കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേസിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. സുപ്രീംകോടതിയിൽ ഹാജരാകാൻ അഭിഭാഷകനെ നിയോഗിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു.

പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനെ നിയോഗിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കേസിന്റെ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനായി ഐ.സി. ബാലകൃഷ്ണൻ, വി.പി. സജീന്ദ്രൻ എന്നീ എംഎൽഎമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായും അറിയിച്ചു.

vachakam
vachakam
vachakam

2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മോഷണാരോപണത്തെ തുടർന്നാണ് മധുവിനെ മർദിച്ചതെന്നാണ് കേസ്. സംഭവം കേരളത്തിൽ വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിവെച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam