കൊച്ചിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരെയും മാനേജറെയും ലക്ഷ്യമിട്ട് ആക്രമണം 

MARCH 28, 2026, 4:08 AM

കൊച്ചി: എറണാകുളം മുണ്ടംവേലിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരെയും മാനേജറെയും ലക്ഷ്യമിട്ട് കത്തി ഉപയോഗിച്ച് ആക്രമണമുണ്ടായതായി റിപ്പോർട്ട്. സൂപ്പർ ഫ്ലെയിംസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ആക്രമണത്തിനിരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പ്രതിയായ അറക്കൽ ഡെന്നിസ് സ്ഥാപനത്തിലെത്തിയ ശേഷം ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം.

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സ്ഥാപനമടച്ച് പ്രതിഷേധം ആരംഭിച്ചു. മുമ്പും ഇയാൾ ഇവിടെ എത്തിയിരുന്നുവെന്നും, മാനസികാസ്വാസ്ഥ്യമുണ്ടെന്ന കുടുംബവിവരത്തെ തുടർന്ന് അന്ന് കേസ് നൽകിയിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു.

vachakam
vachakam
vachakam

ഇത് മൂന്നാം തവണയാണ് ആക്രമണശ്രമമെന്നും, പ്രതിക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് സമരം തുടരുമെന്നും തൊഴിലാളികൾ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam