പാലക്കാട് മകനെ കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ 

JUNE 2, 2025, 11:12 PM

പാലക്കാട്: പാലക്കാട് കൊടുന്തിരപ്പുള്ളിയിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ. കൊടുന്തിരപ്പുള്ളി അണ്ടലംക്കാട് സ്വദേശി ശിവനെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്. 

കൊല്ലപ്പെട്ട ഷിജിലിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കും. കൊല്ലപ്പെട്ട ഷിജിൽ കാപ്പാ കേസ് പ്രതിയാണ്. 

മദ്യപിച്ചെത്തി വീട്ടിൽ ബഹളം ഉണ്ടാക്കിയതിനാണ് മകൻ ഷിജിലിനെ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്. ശിവന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും. 

vachakam
vachakam
vachakam

കൊടുന്തരപ്പുള്ളിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ ഷിജിൽ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്.  8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനൊടുവില്‍ അച്ഛൻ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam