സ്വര്‍ണപ്പാളി വിവാദവും നിരവധി ബില്ലുകളും: വിവാദങ്ങള്‍ക്കിടെ ഇന്ന് നിയമസഭാ സമ്മേളനം

OCTOBER 5, 2025, 8:17 PM

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. സ്വര്‍ണം കാണാതായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്. സ്വര്‍ണം കാണാതായതില്‍ സിബിഐ അന്വേഷണമാണ് യുഡിഎഫ് ആവശ്യം. 

നേരത്തെ പ്രശ്‌നം അടിയന്തിര പ്രമേയ നോട്ടീസായി വന്നപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ചര്‍ച്ച അനുവദിച്ചിരുന്നില്ല, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റല്‍ സര്‍വ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റല്‍ വിസി നിയമനത്തില്‍ ചാന്‍സലറെ ഒഴിവാക്കി അഞ്ച് അംഗ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബില്‍. രണ്ട് മാസത്തിലൊരിക്കല്‍ സിന്‍ഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സര്‍വ്വകലാശാല നിയമഭേദഗതി ബില്‍.

കൂടാതെ മുമ്പ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബില്‍ പുതുക്കി ഇന്ന് അവതരിപ്പിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam