വടകര: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് അധിക സീറ്റ് ആവശ്യപ്പെട്ട് ആർഎംപി. നാദാപുരം അല്ലെങ്കിൽ കുന്നംകുളം മണ്ഡലങ്ങളിൽ ഒന്നാണ് പാർട്ടി ആവശ്യപ്പെടുന്നത് എന്നാണ് ലഭികുന്നൻ വിവരം.
ഈ രണ്ട് മണ്ഡലങ്ങളിലും തങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് ആർഎംപിയുടെ വിലയിരുത്തൽ. യുഡിഎഫ് നേതൃത്വം ഈ ആവശ്യം അംഗീകരിച്ചാൽ, സംസ്ഥാന സെക്രട്ടറി എൻ. വേണു രണ്ടാമത്തെ സീറ്റിൽ മത്സരിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
മുൻപ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലം ആവശ്യപ്പെട്ട് കെ.കെ. രമ രംഗത്തെത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളിൽ ആർഎംപിക്ക് മികച്ച അടിത്തറയുണ്ടെന്നും, സീറ്റ് പങ്കിടൽ ചർച്ചയിൽ യുഡിഎഫ് മുന്നണി ഈ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും രമ വ്യക്തമാക്കിയിരുന്നു.
നിലവിൽ വടകര മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ച ആർഎംപിക്ക്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി മൂന്ന് ജില്ലകളിൽ 32 ജനപ്രതിനിധികളുണ്ട്. ഒഞ്ചിയത്തും ഏറാമലയിലും യുഡിഎഫ് പിന്തുണയോടെയാണ് ആർഎംപി ഭരണത്തിലുള്ളത്. കൂടാതെ തൃശൂരിൽ അഞ്ച് അംഗങ്ങളും പാലക്കാട് രണ്ട് അംഗങ്ങളും പാർട്ടിക്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
