കോഴിക്കോട്: ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഹമ്മദ് ദേവർകോവിൽ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ.
താൻ ജമാഅത്തെ ഇസ്‌ലാമി നോമിനിയാണ് എന്ന ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന് അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ചുകൊണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
ഇന്ത്യൻ നാഷണൽ ലീഗിന്റെ അതേ നിലപാടാണോ സിപിഎമ്മിനുള്ളത്. അഹമ്മദ് ദേവർകോവിലിൻ്റെ ഭൂതകാലം പരിശോധിച്ച് നോക്കൂ.
അദ്ദേഹം പഠിച്ചത് എവിടെയാണെന്ന് നോക്കിയാൽ കാര്യങ്ങൾ നിങ്ങൾക്ക് കൂടുതൽ വ്യക്തമാകും. തീവ്രതകുറവെന്ന് പറഞ്ഞ് പാർട്ടി വിട്ടവരാണ് ഇപ്പോൾ ആരോപണവുമായി വന്നിരിക്കുന്നതെന്നും ഫാത്തിമ തെഹ്ലിയ അഭിപ്രായപ്പെട്ടു.
അതേസമയം നൂർബിന റഷീദും സുഹ്റ മമ്പാടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
