ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവം; പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ കേസ്

OCTOBER 9, 2025, 9:12 PM

പത്തനംതിട്ട:  ആശാവര്‍ക്കര്‍ക്ക് പൊള്ളലേറ്റ സംഭവത്തിൽ അയൽവാസിയായ പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ കേസ്.  പത്തനംതിട്ട കീഴ്വായ്പൂരിലാണ് 61 കാരിയുടെ വീടിന് തീപിടിക്കുകയും പൊള്ളൽ ഏൽക്കുകയും ചെയ്തത്.

 സംഭവത്തിൽ സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്‍റെ ഭാര്യക്കെതിരെ കേസെടുത്തു. ആശാവര്‍ക്കറായ ലതയുടെ വീടിനാണ് ഇന്നലെ വൈകിട്ട് തീപിടിച്ചത്. 

ഇവരുടെ വീടിനോട് ചേർന്നുള്ള പൊലീസ് കോട്ടേഴ്സിൽ താമസിക്കുന്ന സുമയ്യ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ ചോദിച്ചതിൽ നൽകാത്തതിലൂള്ള വിരോധത്തിൽ തീ കൊളുത്തിയതാണെന്നാണ് മൊഴി.

vachakam
vachakam
vachakam

 കെട്ടിയിട്ടശേഷം ആഭരണങ്ങൾ കൈക്കലാക്കിയെന്നും ലത പറയുന്നു. എന്നാൽ, സംഭവത്തിൽ ദുരൂഹത ഏറെയുണ്ട് എന്നാണ് പൊലീസ് പറയുന്നത്. വിശദമായ പരിശോധനയ്ക്കായി സുമയ്യ താമസിക്കുന്ന പൊലീസ് കോട്ടേഴ്സും ലതയുടെ വീടും സീൽ ചെയ്തിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam