കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിനൊപ്പം കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി രംഗത്ത്.
മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഒരു മണിക്കൂറാണ് ഖർഗെയുമായി സംസാരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അർഹതയുണ്ടെന്ന് ഖർഗെയെ അറിയിച്ചുവെന്നും അർഹത ഉണ്ടായിട്ടും പലതവണ മാറ്റി നിർത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും സമയമെടുക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഇനി കൂടുതൽ ചര്‍ച്ചയുടെ ആവശ്യമില്ല. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയായി. തീരുമാനം മാത്രം വന്നാൽ മതി,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
