തിരുവനന്തപുരം: ആര്യ രാജേന്ദ്രൻ പ്രവർത്തന മണ്ഡലം തലസ്ഥാനത്ത് നിന്നും കോഴിക്കോട്ടേക്ക് മാറ്റുന്നു.
കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആര്യ രാജേന്ദ്രൻ പാർട്ടിയുടെ അനുമതി തേടി. ആര്യ രാജേന്ദ്രൻ്റെ അപേക്ഷ തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന സെൻ്ററിന് കൈമാറി.
വ്യക്തിപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകിയത്.
കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അപേക്ഷയിൽ സംസ്ഥാന സമിതി തുടർ തീരുമാനം എടുക്കും. പാർട്ടി അനുമതി നൽകിയാൽ ആര്യയുടെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയിലായിരിക്കും.
മുൻ എംഎൽഎ സച്ചിൻ ദേവിനെയാണ് ആര്യ വിവാഹം കഴിച്ചത്. സച്ചിന്റെ വീട് കോഴിക്കോടാണ്. അതുകൊണ്ട് കോഴിക്കോടേക്ക് പ്രവർത്തന മണ്ഡലം മാറ്റിയേക്കുമെന്ന് ആര്യ നേരത്തെ തന്നെ പാർട്ടി പ്രവർത്തകരെ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
