തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റിയും പറിച്ച് കോഴിക്കോട്ട് പോകുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ടേക്ക് താമസം മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ മുന്‍നിര്‍ത്തിയാണ് മുരളീധരൻ മേയറിനെ പരിഹസിച്ചത്.
അതേസമയം എതിരാളികളുടെ വോട്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നും എതിരാളികളെ ഇത്രയും ഭയപ്പെടുന്ന ഒരു പാര്‍ട്ടിയുണ്ടോ എന്നും അദ്ദേഹം വിമർശിച്ചു. സ്വര്‍ണ്ണം മുതല്‍ കിണ്ടി വരെ അടിച്ചുമാറ്റിയ ആളാണ് വാസു. വാസു കള്ളനാണ് എന്ന് പറഞ്ഞാല്‍ പകുതി താനല്ലേ കൊണ്ടുപോയതെന്ന് കടകംപള്ളിയോട് തിരിച്ചു ചോദിക്കും. പി എം ശ്രീ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും കെ മുരളീധരന്‍ രൂക്ഷമായി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
