കൊച്ചി: കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത 'ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്' ദേശീയ തലത്തിൽ മികച്ചരേഖാചിത്രകാരന് ഏർപ്പെടുത്തിയ പ്രഥമ പുരസ്‌ക്കാരം ആർട്ടിസ്റ്റ് ഭാഗ്യനാഥിന്. ദാതാ ഫാൽക്കേ അവാർഡ് ജേതാവും, ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് രക്ഷാധികാരിയുമായ ചലചിത്ര താരം മോഹൻലാൽ അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചു.
വർത്തമാനകാലത്ത് കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ രേഖാ ചിത്രകാരന്മാരിൽ ഒരാളാണ് സി. ഭാഗ്യനാഥ്. അദ്ദേഹം സാഹിത്യ സംബന്ധിയായ ചിത്രീകരണ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകുന്ന വ്യക്തിയാണെന്ന് മോഹൻലാൽ പറഞ്ഞു.
പ്രശസ്ത ചിത്രകാരനും ശിൽപ്പിയും ആർട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ 'ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്' നമ്പൂതിരിയുടെ ശതാബ്ദിയുടെ ഭാഗമായി പ്രഥമ അവാർഡ് ഒക്ടോബർ 18ന് എഉണാകുളം ടി.ഡി.എം ഹാളിൽ വൈകീട്ട് 5.00 മണിക്ക് നടക്കുന്ന ചടങ്ങിൽ മോഹൻലാൽ സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ശില്പവുമാണ് അവാർഡ്.
ആർട്ടിസ്റ്റുകൾക്ക്‌നേരിട്ടോ, സ്ഥാപനങ്ങൾക്കോ, വ്യക്തികൾക്കോ അവാർഡിനായി ആർട്ടിസ്റ്റുകളെ ശുപാർശ ചെയ്യാമായിരുന്നു. അപേക്ഷകരിൽ നിന്ന് ട്രസ്റ്റ് അംഗങ്ങളായ മുതിർന്ന മാധ്യമ പ്രവർത്തകൻ ബാബുജോസഫ്, ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ, കാർട്ടൂണിസ്റ്റ് സുധീർനാഥ്, ഡോക്കുമെൻട്രി ഡയറക്ടറായ ബിനുരാജ് കലാപീഠം എന്നിവർചേർന്ന് 10പേരെ തിരഞ്ഞെടുത്ത് ഫൈനൽ ജൂറിക്ക് സമർപ്പിക്കുകയായിരുന്നു.
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.സി. നാരായണൻ ചെയർമാനായ ജൂറിയിൽ, കേരള ലളിത കലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത്, കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ രവിശങ്കർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി ബാബുജോസഫ് ജൂറിയിലെ മെമ്പർ സെക്രട്ടറിയായിരുന്നു.
രേഖാ ചിത്രങ്ങളുടെലോകത്ത് വ്യത്യസ്തമായ വഴി കണ്ടെത്തിയ വ്യക്തിത്വമാണ് സി. ഭാഗ്യനാഥ്. 27 വർഷമായി മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന സാഹിത്യ രചനകൾക്കായി വരയ്ക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, ദേശാഭിമാനി ആഴ്ചപ്പതിപ്പ്, പച്ചക്കുതിര തുടങ്ങിയ മലയാള പ്രസിദ്ധീകരണങ്ങൾക്കായി ചിത്രരചന നടത്തുന്ന അദ്ദേഹം പ്രമുഖരായ എഴുത്തുകാരുടെ കഥകൾ, നോവലുകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയ്ക്കായി ചിത്രങ്ങൾ വരച്ചു.
24ലധികംനോവലുകൾക്ക്‌വേണ്ടി വരച്ചു. നിലവിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരുന്ന കോര പാപ്പന് സ്തുതിയായിരിക്കട്ടെ എന്ന ടി. ഡി. രാമകൃഷ്ണന്റെനോവലിനുവേണ്ടിയാണ് വരയ്ക്കുന്നത്. കൊച്ചി മുസരിസ് ബിനാലെ,ലോകമേ തറവാട് തുടങ്ങി ഇന്ത്യയിലും വിദേശത്തും ഉൾപ്പെടെ നിരവധി പ്രദർശനങ്ങളിൽ ഭാഗ്യനാഥന്റെ രചനകൾ ഇടം പിടിച്ചിട്ടുണ്ട്.
തലശ്ശേരി സ്വദേശിയാണ്. നിലവിൽ കൊച്ചിയിലാണ് താമസം.
ചിത്രകലാ അദ്ധ്യാപികയായ ജയന്തിയാണ് ഭാര്യ. മകൾ കല്യാണി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്