തിരുവനന്തപുരം : ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിന് ക്രമീകരണമുണ്ടാക്കുന്നത് ആലോചിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ.
തിങ്കളാഴ്ച ബോർഡിന്റെ യോഗം ചേരും.ശബരിമലയിൽ ഭക്തരുടെ എണ്ണം കൂട്ടുകയല്ല, സൗകര്യം വർധിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോൾ ദർശനസൗകര്യം നിയന്ത്രണവിധേയമാണ്.
അതേസമയം, സ്‌പോട്ട് ബുക്കിങ്ങിന്റെ എണ്ണം കൂട്ടിയിട്ടുണ്ട്. പോലീസുമായി ആലോചിച്ച് കൂടുതൽ സൗകര്യമൊരുക്കും.വാജിവാഹനം തുടങ്ങി മുൻപുള്ള മറ്റ് വിഷയങ്ങൾ അറിയില്ലെന്നും കെ.ജയകുമാർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
