കൊച്ചി: അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ കരാർ കമ്പനിക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തി ദേശീയപാത അതോറിറ്റി.
ഒരു മാസത്തേക്കോ സംഭവത്തിൽ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയാകും വരെയോ കമ്പനിക്ക് എൻഎച്ച്എഐയുടെ കരാറുകളിൽ പങ്കെടുക്കാനാകില്ല.
അശോക് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിക്കെതിരെയാണ് നടപടി. ഈ വിഷയത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ എംപിയും ദേശീയ പാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.
ബുധനാഴ്ചയാണ് കമ്പനിക്ക് ദേശീയ പാത അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ, ദേശീയ പാത അതോറിറ്റിയുടെ ആരോപണങ്ങൾ കമ്പനി നിഷേധിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കിയിട്ടില്ലെന്നും അപ്രതീക്ഷിതമായ അപകടം കമ്പനിയുടെ വീഴ്ചയല്ലെന്നും അശോക് ബിൽഡ്കോൺ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
