തിരുവനന്തപുരം: വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് ട്രെയിനുകളിൽ റെയിൽവേ പൊലീസിന്റെ സായുധ കാവൽ അനുവദിക്കണമെന്ന് സംസ്ഥാനം റെയിൽവേയോട് ആവശ്യപ്പെട്ടു. കേരളത്തിലോടുന്ന രാത്രികാല ട്രെയിനുകളിൽ സംസ്ഥാന റെയിൽവേ പൊലീസിന് തോക്ക് കരുതാൻ അനുമതി നൽകണമെന്നാണ് ആവശ്യം.
ഇതുസംബന്ധി ച്ച് റെയിൽവേ എസ്.പിയാണ് കത്ത് നൽകിയത്. അനുമതി ലഭിച്ചാൽ ട്രെയിനിലെ പൊലീസ് സുരക്ഷ സബ്ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാവും. റെയിൽവേ പൊലീസിന്റെ എണ്ണംകൂട്ടാനും ശുപാർശ നൽകി. നിലവിൽ റെയിൽവേ സംരക്ഷണ സേനയ്ക്കാണ് (ആർ.പി.എഫ്) ട്രെയിനുകളിൽ സായുധ കാവലിന് അധികാരം.
വി.ഐ.പികൾ യാതചെയ്യുമ്പോൾ മാത്രം റെയിൽവേ പൊലീസിന് തോക്ക് കരുതാം. അല്ലാത്തപ്പോൾ ലാത്തിയും ടോർച്ചുമാണ് ആയുധം.1027 കിലോമീറ്റർ റെയിൽവേ പാതയുള്ള കേരളത്തിൽ ആകെ യുള്ളത് 13 റെയിൽവേ പൊലീസ് സ്റ്റേഷനുകളാണ്. ട്രെയിനുകളും യാത്രക്കാരും വർദ്ധിച്ച സാഹച ര്യത്തിൽ 10 പുതിയ സ്റ്റേഷനുകളും ഔട്ട് പോസ്റ്റുകളും അനുവദിക്കണമെന്നും റെയിൽവേയോട് ആവശ്യപ്പെട്ടു.
പ്രധാന റെയിൽവേ സ്റ്റേ ഷനുകളിൽപോലും നിലവിൽ പൊലീസ് സ്റ്റേഷനുകളോ ഔട്ട്‌പോസ്റ്റുകളോ ഇല്ല. റെയിൽവേ പൊലീസിന്റെ ശമ്പളമടക്കം ചെലവിന്റെ പകുതി തുക റെയിൽവേയാണ് വഹിക്കുന്നത്. അതിനാൽ, പൊലീസിന്റെ എണ്ണംകൂട്ടാനും സ്റ്റേഷനുകൾ ആരംഭിക്കാനും റെയിൽവേ ബോർഡിന്റെ അനുമതി വേണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
