സിആർപിഎഫ് സുരക്ഷയിലും ഗവർണർക്ക് നേരെ കരിങ്കൊടി

JANUARY 30, 2024, 9:28 PM

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി വീണ്ടും എസ്എഫ്ഐ രംഗത്ത്. കളമശ്ശേരിയിൽ വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ Z+ കാറ്റഗറി സുരക്ഷയോടെയുള്ള ആദ്യ യാത്രയായിരുന്നു ഇത്. 

അതേസമയം ഗവർണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലുമായി സിആർപിഎഫ് സുരക്ഷയൊരുക്കിയിരുന്നു. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഗവർണർ അവിടെനിന്ന് റോഡ് മാർഗം കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. ഈ യാത്രക്കിടെയായിരുന്നു പ്രതിഷേധം ഉണ്ടായത്. 

കളമശ്ശേരിയിൽ ആണ് ഗവർണറെ കരിങ്കൊടി കാണിക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ എത്തിയത്. പിരിഞ്ഞു പോയില്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് പ്രതിഷേധിക്കാനെത്തിയവരെ അറിയിക്കുകയും ഇവരെ തിരിചയക്കുകയും ചെയ്തു. എന്നാൽ സ്ഥലത്ത് വീണ്ടും പ്രതിഷേധക്കാർ എത്തുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam