തൃശൂര്‍: പേരാമംഗലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മൂന്നുപേര്‍ക്ക് കുത്തേറ്റതായി റിപ്പോർട്ട്. പെരിങ്ങന്നൂര്‍ സ്വദേശികളായ അഭിനന്ദ്, അച്ഛന്‍ ബിനേഷ്, അഭിജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്.
കിഷോര്‍ കൃഷ്ണ എന്ന ആളാണ് ആക്രമണം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. വഴിയരികിൽ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. സംഭവത്തില്‍ പ്രതി ഒളിവില്‍ പോയി എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
