നെന്മാറ: വാഴ ആടുതിന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റതായി റിപ്പോർട്ട്. കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാണ് (55) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കസ്റ്റഡിയിലെടുത്തു.
ജലസേചനകനാലിൽ വീടിനോടുചേർന്നുള്ള ഭാഗത്താണ് ബാബു വാഴക്കൃഷി ചെയ്തിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ദിവസങ്ങൾക്കുമുൻപ് ഈ വാഴകൾ വാസുവിന്റെ ആടുകൾ തിന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് ബാബുവിന് കത്തികൊണ്ട് വെട്ടേറ്റത്. വെട്ട് തടുക്കുന്നതിനിടെ വലതുകൈയ്ക്ക് മുറിവേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബാബുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
