കൊച്ചി: ലയണല്‍ മെസിയുടേയും ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിന്റേയും കേരളത്തിലെ സൗഹൃദ മത്സരം അടുത്ത വിന്‍ഡോയില്‍ തന്നെ നടത്തുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എംഡി ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.
ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നു. ഫിഫ അനുമതി കിട്ടിയാല്‍ മത്സരം കൊച്ചിയില്‍ തന്നെ നടക്കും. ഫിഫ അനുമതി കിട്ടിയാല്‍ മത്സരം കൊച്ചിയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ സ്റ്റേഡിയത്തിന് ഉടന്‍ തന്നെ അപ്രൂവലിന് വേണ്ടിയുള്ള എല്ലാ രേഖകളും സമര്‍പ്പിച്ച് കഴിഞ്ഞു. കലൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി കഴിഞ്ഞാല്‍ കൂടുതല്‍ ഫിഫ മത്സരങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി ഉള്‍പ്പെടെ വര്‍ധിപ്പിക്കും. ഫിഫ റാങ്കിനുള്ള എല്ലാ രേഖകളും സമര്‍പ്പിച്ചു കഴിഞ്ഞു. മത്സരം നടക്കുമോ എന്നതില്‍ ആശങ്കയേയില്ല. നവംബറില്‍ മത്സരം ഉണ്ടാവില്ലെന്നേയുള്ളൂ. അര്‍ജന്റീന ടീം ഇവിടെ മത്സരത്തിനെത്തുക എന്നതാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
