നിങ്ങൾ നല്ലൊരു ഫോട്ടോ​ഗ്രാഫറാണോ? സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് 20 വരെ അപേക്ഷിക്കാം

NOVEMBER 4, 2025, 6:05 AM

  തിരുവനന്തപുരം: ഇൻഫർമേഷൻ  പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 2023, 2024 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് നവംബർ 20 വരെ പൊതുജനങ്ങൾക്ക് അപേക്ഷിക്കാം.

 2023-ലെ വിഷയം ‘ശുചിത്വം’, 2024-ലേത് ‘അതിജീവനം’ എന്നിവയാണ്. കേരളം പശ്ചാത്തലമാക്കിയുള്ള ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതമാണ് സമ്മാനം. ഒപ്പം സാക്ഷ്യപത്രവും ശിൽപവും നൽകും. പ്രോത്സാഹന സമ്മാനമായി പത്തുപേർക്ക് 2,500 രൂപ വീതം നൽകും. സാക്ഷ്യപത്രവും ലഭിക്കും.

മത്സരാർത്ഥികൾക്ക് ഒരു വിഭാഗത്തിൽ മൂന്ന് എൻട്രികൾ വരെ ഓൺലൈനായി സമർപ്പിക്കാം. ഫോട്ടോകളിൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അതിവിദഗ്ധ എഡിറ്റിങ് അനുവദനീയമല്ല. കൃത്രിമമായി നിർമിച്ച ഫോട്ടോകൾ എൻട്രിയായി സ്വീകരിക്കില്ല. ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ തലക്കെട്ടും ഫോട്ടോ എടുത്ത സ്ഥലവും സാഹചര്യവും നൽകണം.

vachakam
vachakam
vachakam

സർക്കാർ വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫർമാർക്കും പത്ര ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.

എൻട്രികളായി ലഭിക്കുന്ന ഫോട്ടോകൾ   വകുപ്പിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.prd.kerala.gov.in  വെബ്സൈറ്റ് സന്ദർശിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam