അതിദരിദ്രര്‍ അഗതികളോ? പഠന റിപ്പോര്‍ട്ട് പുറത്തുവിടണം;  ചോദ്യം ചെയ്ത് വിദഗ്ധര്‍

OCTOBER 30, 2025, 8:54 PM

തിരുവനന്തപുരം: നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം എന്ന അവകാശവാദത്തെ ചോദ്യം ചെയ്ത് സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും. അതിദരിദ്രരെ നിര്‍ണയിച്ച മാനദണ്ഡങ്ങളും ആധികാരിക പഠന റിപ്പോര്‍ട്ടും പുറത്തുവിടണമെന്നാണ് തുറന്നകത്തില്‍ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. എം.എ ഉമ്മന്‍, സിഡിഎസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി കണ്ണന്‍, ആര്‍.വി.ജി മേനോന്‍ എന്നിവരുള്‍പ്പെടെ ഇതുസംബന്ധിച്ച് സര്‍ക്കാരിന് തുറന്നകത്ത് അയച്ചു. അതിദരിദ്രമുക്ത കേരളമാണോ അഗതിമുക്ത കേരളമാണോ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം. ഇതിന്റെ വസ്തുതാപരമായ പിന്‍ബലമെന്തെന്നും അവര്‍ ചോദിക്കുന്നു.

ഏറ്റവും ദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. കേന്ദ്രം സൗജന്യവിലയ്ക്കാണ് ഇത് നല്‍കുന്നത്. പിന്നെ എങ്ങനെയാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 64,006 ആയി കുറഞ്ഞത്? ഇവരെല്ലാം അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറിയാല്‍ മഞ്ഞക്കാര്‍ഡ് ഉള്ള അന്ത്യോദയ അന്നയോജനയില്‍ ഗുണഭോക്താക്കള്‍ ഇല്ലാതെ വരില്ലേ? ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന കേന്ദ്ര സഹായം അവസാനിക്കില്ലേ?

ഒരു വരുമാനവും ഇല്ലാത്തവര്‍, രണ്ട് നേരം ഭക്ഷണം കിട്ടാത്തവര്‍, റേഷന്‍ കിട്ടിയാലും പാചകം ചെയ്യാന്‍ കഴിയാത്തവര്‍, ആരോഗ്യസ്ഥിതി മോശമായവര്‍ തുടങ്ങിയവരെയാണ് തദ്ദേശവകുപ്പ് അതിദരിദ്രരായി കണക്കാക്കുന്നത്. അഗതികള്‍ എന്ന വിഭാഗത്തില്‍ വരുന്ന ഇവരെയാണോ സര്‍ക്കാര്‍ അതിദരിദ്രരെന്ന് വിളിക്കുന്നത്? 233 രൂപമാത്രം ദിവസക്കൂലി കിട്ടുന്ന ആശവര്‍ക്കര്‍മാര്‍ ഉള്‍പ്പെടുന്ന വിവിധ സ്‌കീമുകളിലെ തൊഴിലാളികളും അതിദരിദ്രരല്ലേ എന്നും ഇവര്‍ ചോദിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam