തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഉപകരണക്ഷാമം സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തല്‍ ശരി വെച്ച് ആരോഗ്യവകുപ്പ്.
മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിന് മൂത്രാശയക്കല്ല് പൊടിച്ചുകളയുന്ന ഉപകരണം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ട് കോടി രൂപയാണ് ഉപകരണത്തിന്റെ വില. നിലവില്‍ ഉപയോഗിക്കുന്ന ഇ എസ് ഡബ്ല്യു എല്‍ ഉപകരണം 13 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്.
2023 മുതല്‍ ഉപകരണം കാലാവധി കഴിഞ്ഞെന്ന് ഹാരിസ് ചൂണ്ടിക്കാണിച്ചിരുന്നു. രണ്ടു വര്‍ഷം വൈകിയാണ് ഉപകരണം വാങ്ങാന്‍ ഇപ്പോള്‍ ആരോഗ്യവകുപ്പ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.
ഇതിനൊപ്പം റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിനു എംആര്‍ഐ മെഷീന്‍ വാങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴുള്ള മെഷീന് 15 വര്‍ഷം പഴക്കമുണ്ട്. പുതിയ മെഷിന്‍ 8.15 കോടി രൂപ ചെലവില്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്