തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പദവി ഒഴിഞ്ഞിട്ട് ഒരു മാസം പിന്നിടുമ്പോഴും നാഥനില്ലാതെ സംസ്ഥാന യൂത്ത് കോൺഗ്രസ്. കഴിഞ്ഞ മാസം 21-നാണ് രാഹുൽ അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
അധ്യക്ഷനെ നിയമിക്കാൻ ദേശീയ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സർക്കാർ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകാൻ സംഘടനയ്ക്ക് അധ്യക്ഷനില്ല.
സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ അഭിമുഖം നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെങ്കിലും എപ്പോൾ നടത്തുമെന്നതിൽ വ്യക്തതയില്ല.
സംസ്ഥാന ഉപാധ്യക്ഷന്മാരായ അബിൻ വർക്കി, ഒ ജെ ജിനീഷ് കുമാർ, ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, എൻ എസ് യു മുൻ ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് എന്നിവരാണ് അന്തിമ പട്ടികയിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
