ഇന്റലിജൻസ് ബ്യൂറോയിൽ തൊഴിൽ നേടാൻ മറ്റൊരു അവസരം കൂടി. സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗത്തിലാകും നിയമനം ലഭിക്കുക. ഇന്ത്യയിൽ അകെ 455 ഒഴിവുകളാണ് ഉള്ളത്. തിരുവന്തപുരത്ത് ഒമ്പത് ഒഴിവുകൾ ഉണ്ട്.
അപേക്ഷകർ പത്താം ക്ലാസ് പാസ് ആയിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. ഡ്രൈവിങ്ങിൽ ഒരു വർഷത്തെ പരിചയം വേണം. 18 മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.
കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ആകും ആദ്യം. ഇതിനായി കേരളത്തിൽ തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,തൃശ്ശൂർ,കോഴിക്കോട്, കണ്ണൂർ എന്നി ജില്ലകളിൽ കേന്ദ്രങ്ങളുണ്ടാകും. സെപ്റ്റംബർ 28 ന് മുൻപ് ഓൺലൈൻ ആയി വേണം അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.mha.gov.in.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്