'രാഷ്ട്രീയമായി തളർത്താൻ ലക്ഷ്യം'; തനിക്കെതിരെ നിലനിൽക്കുന്ന കേസ് യുഡിഎഫ് ഭരണകാലത്ത് സൃഷ്ടിച്ച കള്ളക്കേസാണെന്ന് ആന്റണി രാജു

MARCH 25, 2026, 6:37 AM

തനിക്കെതിരെ നിലനിൽക്കുന്ന കേസ് യുഡിഎഫ് ഭരണകാലത്ത് സൃഷ്ടിച്ച കള്ളക്കേസാണെന്ന് വ്യക്തമാക്കി മുൻ മന്ത്രി ആന്റണി രാജു രംഗത്ത്. രാഷ്ട്രീയമായി തളർത്തുക എന്ന ലക്ഷ്യത്തോടെ തന്നെ ലക്ഷ്യമിട്ടതാണ് ഈ കേസ് എന്നാണ് ആന്റണി രാജുവിന്റെ ആരോപണം.

അതേസമയം ഹൈക്കോടതി വിധിക്ക് പിന്നാലെ നടത്തിയ ആദ്യ പ്രതികരണത്തിലാണ് ആന്റണി രാജു ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള നിയമപരമായ സാഹചര്യങ്ങൾ കാരണം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമപോരാട്ടം തുടരുമെന്നും സത്യം പുറത്തുവരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച ആന്റണി രാജു, വോട്ടർമാരെ നേരിട്ട് കാണൽ തുടരുമെന്നും കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഇതിനിടെ, തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ നിന്ന് ആന്റണി രാജു വിട്ടുനിന്നത് രാഷ്ട്രീയമായി ശ്രദ്ധ നേടിയിരുന്നു. ഇടതുമുന്നണി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam