കൊച്ചി: ആൻറണി രാജുവിനെതിരെയുള്ള തൊണ്ടി മുതൽ കേസിൽ കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന സ്വകാര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
നിലവിൽ നെടുമങ്ങാട് കോടതിയിലാണ് കേസിൻറെ വിചാരണ നടക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.
സ്വകാര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതിന് പിന്നാലെ എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസയച്ചു. പൊതുപ്രവർത്തകർ ഉൾപ്പെട്ട വഞ്ചനാക്കേസ് കൂടി കേസിലെ പ്രതികൾക്കെതിരെ ചുമത്തണമെന്ന് ആവശ്യം.
1990 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായിരുന്നു.
ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ ക്രിത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആൻറണി രാജു കോടതി ക്ലർക്കിൻറെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
