തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസ താരം ലയണൽ മെസിയുൾപ്പടെയുള്ള ടീമിനെ കേരളത്തിലെത്തിക്കാനായി അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 130 കോടി രൂപകെെമാറിയിരുന്നുവെന്ന് വ്യക്തമാക്കി ആന്റോ അഗസ്റ്റിൻ രംഗത്ത്. പണം വാങ്ങിയശേഷം പിന്മാറിയാൽ അത് ചതിയാണെന്നും നിയമനടപടികൾ ആലോചിക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആന്റോ അഗസ്റ്റിൻ.
'മെസിയുൾപ്പടെയുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ കേരളത്തിൽ കളിക്കാമെന്ന് എഎഫ്എ സമ്മതിച്ചതുമാണ്. ഇതിന്റെ ഭാഗമായി ജൂൺ ആറിനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന് 130 കോടി രൂപ നൽകിയത്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് പണം കെെമാറിയത്. പിരിച്ചെടുത്ത പണമല്ല. എന്റെ സ്വന്തം പണമാണ്. രേഖകൾ പുറത്തുവിടരുതെന്ന് കരാറിലെ വ്യവസ്ഥയിൽ ഉണ്ട്. അതുകൊണ്ടാണ് പണം കെെമാറിയ രേഖകൾ പുറത്തുവിടാനാവില്ല'
മുഴുവൻ പെെസയും ക്രെഡിറ്റ് ആയെന്ന് പറയുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇമെയിൽ മറുപടിയും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പിന് ശേഷം അർജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരാൻ താൽപര്യമില്ല. ഇക്കാര്യം എഎഫ്എയെ അറിയിച്ചിട്ടുണ്ട്. പിന്നീട് അവർ മറുപടിയൊന്നും തന്നില്ല. അർജന്റീന ടീം വരില്ലെന്ന് അവർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളി നടത്താനുള്ള കാര്യങ്ങൾ എല്ലാം ചെയ്തിരുന്നു. ഒക്ടോബറിൽ വരുമോ എന്ന് അറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കും. അതിന് ശേഷം നിയമനടപടികളിലേക്ക് കടക്കും' എന്നാണ് ആന്റോ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
