കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും ഒരു ഓൺലൈൻ മാധ്യമത്തിനുമെതിരെ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ നടി അൻസിബ കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
ലക്ഷ്മിപ്രിയ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസറെയും എറണാകുളം സിറ്റി പോലീസ് കമ്മീഷണറെയും പ്രോസിക്യൂട്ട് ചെയ്യാൻ കോടതിയുടെ അനുമതി തേടി ഹർജി നൽകാനാണ് അൻസിബയുടെ തീരുമാനം.
നിരവധി തവണ പരാതി നൽകിയിട്ടും പോലീസ് കേസെടുക്കുകയോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തില്ലെന്നാണ് അൻസിബയുടെ ആരോപണം.
ഈ വിഷയത്തിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ നടന്ന വാദത്തിനിടെ, പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇത് മാനനഷ്ടവുമായി ബന്ധപ്പെട്ട വിഷയമായി മാത്രമേ കാണാനാകൂവെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
