എറണാകുളം: താരസംഘടന 'അമ്മ'യിൽ നിലവിലുള്ള ആഭ്യന്തര തർക്കങ്ങൾ പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു.സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും പുറമെ രമേശ് പിഷാരടി, പൊന്നമ്മ ബാബു, മുത്തുമണി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതി സമിതി പരിശോധിക്കും.എന്നാൽ, സമിതിക്ക് മുന്നിൽ എത്തുമോ എന്ന കാര്യത്തിൽ അൻസിബ ഇതുവരെ പ്രതികരിച്ചിട്ടില്ല.ശ്വേതാ മേനോൻ ഉൾപ്പെട്ട സമിതി തന്റെ പരാതി കേൾക്കുന്നതിൽ കാര്യമില്ലെന്നാണ് നടി നേരത്തെ സ്വീകരിച്ച നിലപാട്. ശ്വേതാ മേനോനും തന്റെ പരാതിയിൽ ആരോപണവിധേയ ആണെന്നാണ് നടി വ്യക്തമാക്കിയത്.
അതേസമയം, അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയത്. ടിനി ടോം തന്നെ മതതീവ്രവാദിയായി ചിത്രീകരിച്ചുവെന്നും അവിഹിതക്കഥകൾ പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ ആരോപണം. എന്നാൽ, ടിനി ഈ ആരോപണങ്ങൾ നിഷേധിച്ചു. അമ്മ യിൽ സജീവമായി പ്രവർത്തിക്കുന്ന തന്റെ വളർച്ചയെ ഭയന്ന് ഗൂഢാലോചന നടക്കുന്നുവെന്നായിരുന്നു ഈ വിഷയത്തിൽ നടന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
