കൊച്ചി: അര്‍ജന്‍റീന ടീമിന്‍റെ സൗഹൃദ മത്സരം നവംബറിലെ വിൻഡോയിൽ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നതെന്നും ഫിഫ അനുമതി ലഭിച്ചില്ലെന്നും വ്യക്തമാക്കി സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിൻ. വാർത്താ സമ്മേളത്തിൽ ആണ് ആന്റോ ഇക്കാര്യം പറഞ്ഞത്.
അതേസമയം അര്‍ജന്‍റീന ടീമിന് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും മാര്‍ച്ച് മാസത്തെ ഫിഫ വിന്‍ഡോയിൽ മത്സരം നടത്തുന്നതിനായി അനുമതി തേടിയിട്ടുണ്ടെന്നും ആന്‍റോ പറഞ്ഞു. ഫിഫയാണ് മത്സരം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്ന് 500 വട്ടം പറഞ്ഞതാണ്. ഫിഫ അനുമതിയില്ലാതെ ഒന്നും നടക്കില്ല. ഫിഫ അംഗീകാരത്തിനു നേരത്തെ അനുമതി തേടിയിരുന്നു. എന്നാൽ, നംവംബറിലെ മത്സരത്തിന് ഫിഫ അനുമതി നൽകിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബറിൽ കളിച്ചില്ലെങ്കിൽ പിന്നെ ടീം വരണ്ടേന്ന് മുമ്പ് പറഞ്ഞിരുന്നില്ലെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താൻ അല്ലെ അന്ന് അത് പറഞ്ഞതെന്നും തനിക്ക് തീരുമാനം മാറ്റാലോ എന്നുമായിരുന്നു ആന്‍റോ അഗസ്റ്റിന്‍റെ മറുപടി.
എന്നാൽ നവംബറിൽ ഇല്ലെങ്കിൽ ഡിസംബറിൽ ഇന്ത്യയിൽ ഒരു നഗരത്തിലും അര്‍ജന്‍റീന വരില്ലെന്ന് നേരത്തെ പറഞ്ഞില്ലേയെന്ന് ചോദിച്ചപ്പോള്‍ അന്ന് കരാര്‍ പ്രകാരമുള്ളത് നടക്കില്ലെന്ന് കരുതി പറഞ്ഞതാണെന്നും ഇന്ന് ടീം താനുമായി നന്നായി സഹകരിക്കുന്നുണ്ടെന്നും അതുകൊണ്ട് അന്ന് മാര്‍ച്ച് മാസത്തിൽ കളിക്കേണ്ടെന്ന് പറഞ്ഞ തീരുമാനം ഇപ്പോള്‍ മാറ്റിയെന്നും ആണ് ആന്‍റോ അഗസ്റ്റിൻ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
