തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. തൃശൂര്‍, മലപ്പുറം, കാസര്‍ഗോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
ഇന്നലെ രാത്രി ഏഴോടെ മാത്തോട്ടം-അരീക്കാട് ഭാഗത്ത് മരങ്ങള്‍ക്കൊപ്പം വീണ അലൂമിനിയം ഷീറ്റ് ട്രാക്കിനു മുകളിലെ വൈദ്യുതലൈനില്‍ വന്നുവീണത് തീപ്പൊരിയുണ്ടാക്കി. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടമുണ്ടായ സ്ഥലത്തിന് 200 മീറ്ററോളം അകലെ തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് നിര്‍ത്തുകയായിരുന്നു. നാട്ടുകാര്‍ അപായ സൈറണ്‍ മുഴക്കിയതോടെയാണ് ട്രെയിന്‍ നിര്‍ത്തിയത്. ഇതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. പലയിടത്തും ട്രെയിനുകള്‍ പിടിച്ചിട്ടു. ട്രെയിനുകള്‍ വൈകിയോടുന്നത് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
