കോഴിക്കോട് : ദേശീയ പാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തിയതായി റിപ്പോർട്ട്. തിരുവങ്ങൂർ മേൽ പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിലാണ് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുൻപാണ് വിള്ളൽ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് വിള്ളൽ രൂപപ്പെട്ടത്. വിണ്ടുകീറിയ ഭാഗത്ത് ടാർ ഇട്ട് അടച്ചു. കഴിഞ്ഞ ദിവസമാണ് റോഡ് വിണ്ടു കീറിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
അതേസമയം മഴ പെയ്ത സമയത്താണ് വിള്ളൽ കണ്ടെത്തിയതെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. നാട്ടുകാർ അറിയിച്ചതോടെ, റോഡ് പൊളിഞ്ഞ ഭാഗം പരിശോധിക്കാതെ, വിണ്ടുകീറിയ ഭാഗത്ത് ടാർ ഒഴിക്കുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു. അരക്കിലോമീറ്ററോളം ദൂരത്തിൽ മേൽപ്പാലം റോഡ് കീറിയിട്ടുണ്ട്. അടച്ചെങ്കിലും ചിലയിടങ്ങളിൽ വീണ്ടും വിണ്ടുകീറിയ നിലയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
