ദേശീയപാത നിര്‍മാണത്തിനിടെ വീണ്ടും വിള്ളല്‍; കാസർഗോഡ് നാട്ടുകാരുടെ പ്രതിഷേധം

MAY 15, 2026, 12:36 AM

കാസർകോട്: ജില്ലയിലെ മട്ടലായിയിൽ ദേശീയപാത നിര്‍മാണത്തിനിടെ വീണ്ടും വലിയ വിള്ളല്‍ രൂപപ്പെട്ടതായി റിപ്പോർട്ട്. ചെറുവത്തൂര്‍ മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് പുതിയ വിള്ളല്‍ കണ്ടെത്തിയത്. നേരത്തെ വിള്ളല്‍ ഉണ്ടായ അതേ പ്രദേശത്താണ് വീണ്ടും റോഡ് പിളർന്നത്. ഏകദേശം 20 മീറ്ററിലധികം നീളത്തിലാണ് ഇത്തവണ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്.

മുമ്പ് ഇവിടെ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് 50 മീറ്ററോളം ഭാഗത്ത് റീ-ടാറിങ് നടത്തിയിരുന്നു. ശക്തമായ മഴയെ തുടര്‍ന്നായിരുന്നു അന്ന് റോഡില്‍ പൊട്ടലുണ്ടായത്. കഴിഞ്ഞ ദിവസവും ജില്ലയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും റോഡില്‍ വിള്ളല്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയപാത നിര്‍മാണത്തിലെ അപാകതകളാണ് തുടര്‍ച്ചയായി വിള്ളല്‍ രൂപപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിര്‍മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam