കൊച്ചി: കാലടി സർവകലാശാല ശങ്കര ജയന്തി ആഘോഷ പരിപാടിയിൽ നിസ്സഹകരണമെങ്കിൽ കാണേണ്ട പോലെ കാണേണ്ടി വരുമെന്ന് വകുപ്പ് മേധാവിയുടെ താക്കീത്. വകുപ്പിൽ നടക്കുന്ന യാത്രയയപ്പ് പരിപാടിയിലും, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന പരിപാടിയിലും സാന്നിധ്യം ഇല്ലെങ്കിൽ അതിൻ്റെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ഗവേഷകർ ഉൾപ്പെടുന്ന വിദ്യാർത്ഥികളോടാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ സംസ്കൃതം വ്യാകരണം വിഭാഗം എച്ച്ഒഡി ഓഡിയോ സന്ദേശം അയച്ചത്.പി എച്ച് ഡി കോഴ്സ് വൈവയിലും ഇക്കാര്യങ്ങളെല്ലാം പ്രതിഫലിക്കുമെന്നും അധ്യാപകൻ സുനിൽകുമാർ ആർ ഡി അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു.
അതേസമയം, സദുദ്ദേശത്തിലാണ് അത്തരം ഓഡിയോ ഗ്രൂപ്പിൽ അയച്ചതെന്നാണ് അധ്യാപകന്റെ വിശദീകരണം. വിദ്യാർത്ഥികൾ വകുപ്പുമായി സഹകരിക്കാത്തത് അക്കാദമികമായും ബാധിക്കുമെന്നും അതുകൊണ്ടാണ് നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാർത്ഥികളുടെ ആവശ്യപ്പെട്ടതെന്നും സുനിൽകുമാർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനയച്ച കത്തില്‍ വിശദീരണവുമായി പിവി അന്‍വര്‍
പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചെന്ന് ആരോപണം; പാലക്കാടും സ്ട്രോങ്ങ് റൂം തുറക്കുന്നു
കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം നടത്തിയതില്‍ വീഴ്ചയില്ല: ഡിജിപി റവാഡ ചന്ദ്രശേഖർ