കൊച്ചി: താരസംഘടനയായ അമ്മയുടെ ഓഫീസിനെതിരെ വീണ്ടും തൊഴിൽ പീഡന പരാതി. ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവർക്കെതിരെയാണ് മുൻ ജീവനക്കാരനായ യുവാവ് ആരോപണവുമായി രംഗത്തെത്തിയത്.
ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇതേ തസ്തികയിൽ ജോലി ചെയ്തിരുന്ന അതുല്യയും കഴിഞ്ഞ ദിവസം സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു.
പരാതിക്കാരന്റെ മൊഴി എറണാകുളം നോർത്ത് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരാനിരിക്കെയാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്.
ശ്വേത മേനോൻ അധ്യക്ഷയാകുന്ന യോഗത്തിൽ കുക്കു പരമേശ്വരൻ നേരിട്ട് പങ്കെടുക്കും. ആരോപണവിധേയനായ ഉണ്ണി ശിവപാൽ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
