ജമ്മുവിൽ വീണ്ടും മേഘവിസ്‌ഫോടനം; ഏഴുപേർ മരിച്ചു

AUGUST 17, 2025, 3:10 AM

ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും മേഘവിസ്‌ഫോടനം. കത്വയിലുണ്ടായ മിന്നൽ പ്രളയ ത്തിൽ ഏഴു പേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമ ത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.

മിന്നൽ പ്രളയത്തിൽ പ്രദേശത്ത് വ്യാപക നാശനഷ്ട മുണ്ടായിട്ടുണ്ട്. ഇവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയർന്നിട്ടുണ്ട്.

ഉജ് നദിയിൽ ജലനിരപ്പ് അകപടനില പിന്നിട്ടു. നേരത്തെ, കിഷ്ത്വാറിലുണ്ടായ മിന്നൽ പ്രളയത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുകയാണ്.

vachakam
vachakam
vachakam

അടുത്ത രണ്ട് ദിവസകൂടി മേഘ വിസ്‌ഫോടനത്തിനും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ കിഷ്ത്വാർ ഉൾപ്പെടെ 10 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam