തൃശ്ശൂർ: പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ നടന്ന് തുടങ്ങുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 19-ാം തീയതി പുലർച്ചെയായിരുന്നു ദുരന്തം ഉണ്ടായത്. വീട്ടിൽ ഒരുമിച്ച് കിടന്നുറങ്ങിയിരുന്ന സഹോദരന്മാരായ അനോഷിനെയും എട്ടുവയസ്സുകാരനായ ആൽജോയെയും ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ആൽജോയെ രക്ഷിക്കാനായില്ല.
സഹോദരന്റെ വേർപാടിന്റെ വേദനയിൽ കഴിയുന്ന കുടുംബത്തിന് അനോഷിന്റെ സുഖപ്രാപ്തി വലിയ ആശ്വാസമായി മാറുകയാണ്. അതേസമയം, കുട്ടികൾക്ക് പാമ്പുകടിയേറ്റ വീട്ടിൽ നിന്ന് പിന്നീട് പല തവണ ശങ്കുവരയൻ പാമ്പുകളെ കണ്ടെത്തിയിരുന്നു.
വീടിനുള്ളിൽ പാമ്പിന്റെ സാന്നിധ്യം തുടരുന്നതിനാൽ ഡിസ്ചാർജിന് ശേഷം മകനെ വീട്ടിലേക്ക് കൊണ്ടുവരുന്നതിൽ ഭയമുണ്ടെന്ന് മാതാപിതാക്കളായ സിൽജോയും ജോൺസിയും അറിയിച്ചു. കല്ലുകൊണ്ട് നിർമ്മിച്ച വീട്ടിന്റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പുകൾ ഒളിച്ചിരിക്കാനിടയെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
