കൊല്ലം: ഏരൂരില്‍ നാലു വയസുകാരനെ നുള്ളി പരിക്കേൽപ്പിച്ച സംഭവത്തിൽ അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ. അധ്യാപിക ശോഭന കുമാരിയെയാണ് സസ്പെൻഡ് ചെയ്തത്.
ബഥേൽ ഹൗസിൽ വിൻസന്റ് - ലീന ദമ്പതികളുടെ മകൻ ജോയലിനെയാണ് ടീച്ചർ നുള്ളി പരുക്കേൽപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോഴാണ് കുട്ടിയുടെ തുടകളില്‍ പാട് കണ്ടത്.
എന്താണെന്ന് ചോദിച്ചപ്പോള്‍ അധ്യാപിക ഉപദ്രവിച്ച വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്