എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം അവസാനിക്കുന്നു. അതിരൂപത ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ. മേരീസ് കത്തിഡ്രല്‍ ബസിലിക്കയില്‍ 1100 ദിവസങ്ങള്‍ ശേഷം ഡിസംബര്‍ 1-ാം തീയ്യതി മുതല്‍ കുര്‍ബാന വീണ്ടും ആരംഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിക്ക് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് മങ്ങാട്ട് കുര്‍ബാന അര്‍പ്പിച്ചു.
അതേസമയം ഇന്ന് രാവിലെയും ബസിലിക്കയില്‍ കുര്‍ബാന നടന്നു. കുര്‍ബാന എല്ലാം ജനാഭിമുഖ കുര്‍ബാനകളായിരുന്നു. എല്ലാ പള്ളികളിലേയും പോലെ ഒരു കുര്‍ബാന മാത്രം കത്തീഡ്രല്‍ ബസലിക്കയിലും ഏകീകൃത കുര്‍ബാന ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
