തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ ആത്മഹത്യ കേസിൽ, ബിജെപി നേതാക്കളുടെയും മൊഴിയെടുക്കും.
ആത്മഹത്യാ സന്ദേശത്തിൽ പരാമർശിച്ച തൃക്കണ്ണാപുരം ഏരിയ പ്രസിഡൻ്റ് ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിൻ്റെ നഗർ കാര്യവാഹ് രാജേഷ്, തൃക്കണ്ണാപുരം വാർഡിലെ ബിജെപി സ്ഥാനാർഥി വിനോദ് കുമാർ എന്നിവരുടെ മൊഴിയാണ് പൂജപ്പുര പൊലീസ് എടുക്കുക.
അതേസമയം, തന്നെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും നിരന്തരം സമ്മർദ്ദത്തിലാഴ്ത്തിയെന്നുമുള്ള ആനന്ദിൻ്റെ ശബ്ദ സന്ദേശവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ആത്മഹത്യയ്ക്കുള്ള കാരണം എന്തെങ്കിലും തരത്തിലുള്ള ഭീഷണി ആണൊയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആനന്ദിൻ്റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിൻ്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
