കോഴിക്കോട് : ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അനുമതി നൽകിയ തീരുമാനം സുപ്രധാനമെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ.
വന്യജീവി ആക്രമണം തടയാൻ കേന്ദ്ര സർക്കാരിനോട് പല നിർദേശങ്ങളും മുന്നോട്ട് വച്ചിരുന്നു. കേന്ദ്രം ഫലപ്രദമായ ഇടപെടൽ നടത്തിയില്ല. കേന്ദ്രത്തിലെ പ്രതീക്ഷ അവസാനിച്ചപ്പോഴാണ് സർക്കാർ സ്വന്തം നിലക്ക് തീരുമാനം എടുത്തത് എന്ന് മന്ത്രി അറിയിച്ചു.
വനവും വന്യജീവികളെയും സംരക്ഷിക്കണമെന്ന നിലപാടിലുറച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്