പ്രീമിയം ട്രെയിൻ, കുറഞ്ഞ ചെലവിൽ യാത്ര; വന്ദേഭാരതിനോട് മുട്ടാൻ അമൃത് ഭാരത്-2.2 വരുന്നു

MAY 17, 2025, 10:29 PM

കണ്ണൂർ: വന്ദേഭാരതിനോട് കിടപിടിക്കുന്ന അമൃത് ഭാരത് എക്‌സ്‌പ്രസിന് പുതിയ പതിപ്പ് അമൃത് ഭാരത്-2.2 വരുന്നു.  പരിഗണനാപട്ടികയിൽ കേരളം മുന്നിലുണ്ട്. 

ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിലും കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലുമാണ് നിർമാണം. അമൃത് ഭാരത്-1.0, അമൃത് ഭാരത്-2 എന്നിവയ്ക്കുശേഷമുള്ള പതിപ്പാണിത്. 

എസി കോച്ചുകൾകൂടി അധികമുണ്ടാകും. കുറഞ്ഞ ചെലവിൽ ദൂരയാത്ര ചെയ്യാം. നിലവിൽ ഉയർന്ന വേഗം 110കിമീ/130 കിമീ ആണ്. 800 കിലോമീറ്ററോളം ദീർഘദൂര യാത്രയ്ക്കാണ് രൂപകല്പന. 

vachakam
vachakam
vachakam

2025-27-നുള്ളിൽ പുതിയ പതിപ്പ് ഉൾപ്പെടെ 100 അമൃത് ഭാരത് വണ്ടികൾ പുറത്തിറങ്ങും. ആനന്ദ് വിഹാർ ടെർമിനൽ-ദർഭംഗ ജങ്‌ഷൻ, മാൾഡ ടൗൺ-എസ്എംവിടി ബെംഗളൂരു, മുംബൈ ലോകമാന്യതിലക്-സഹസ്ര ജങ്‌ഷൻ എന്നീ റൂട്ടുകളിലാണ് നിലവിൽ അമൃത് ഭാരത് സർവീസുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam