വലിയ ആശങ്ക; കോഴിക്കോട് 3 മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും അമീബിക് മസ്തിഷ്ക ജ്വര രോ​ഗലക്ഷണങ്ങൾ

AUGUST 17, 2025, 1:26 AM

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർക്കാണ് രോ​ഗല​ക്ഷണങ്ങൾ. ഇവരുടെ രക്തവും സ്രവവും പരിശോധനക്ക് അയച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് രോഗം ഉണ്ടെന്ന് സംശയിക്കുന്നത്. 3 മാസം പ്രായം ഉള്ള കുഞ്ഞിനും രോഗ ലക്ഷണമുള്ളതിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ആശങ്കയുണ്ട്. 

എന്നാൽ ജില്ലയിൽ ഇത്തരം രോഗലക്ഷണങ്ങള്‍ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗലക്ഷണം കണ്ടതിൽ കൂടുതൽ പരിശോധനകള്‍ നടത്തണമെന്ന്  ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. പരിശോധന ഫലം വന്നതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam