താരസംഘടനയായ അമ്മയുടെ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് അവസാനിച്ചതായി റിപ്പോർട്ട്. എന്നാൽ വോട്ടിൽ കാര്യമായ കുറവ് രേഖപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്.
അതേസമയം ഗിന്നസ് പക്രുവാണ് അവസാനം വോട്ട് ചെയ്തത്. രണ്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്‍റെ ഫലപ്രഖ്യാപനം നാല് മണിക്ക് നടക്കും. വാര്‍ത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുക.
357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്