കൊല്ലം: ഗുണ്ടാ നേതാവ് അലുവ അതുലിന്റെ മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവ്. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്. പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. അതുലിനൊപ്പം കാറിലുണ്ടായിരുന്നയാളുടെ മൊഴിയെടുക്കുകയാണ് പൊലീസ്.
ഗുണ്ടാ കുടിപ്പകയാണ് അതുലിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് പട്ടാപ്പകല്‍ അരുംകൊല നടന്നത്. ജിം സന്തോഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ സ്റ്റേഷനില്‍ എത്തി ഒപ്പിട്ട് മടങ്ങുമ്പോഴായിരുന്നു കൊല.
ഇന്നോവ കാറിലാണ് നാലംഗ അക്രമി സംഘം എത്തിയത്. ഇവർ അതുല്‍ സഞ്ചരിച്ച കാറിനെ പിന്തുടരുകയും കരുനാഗപ്പള്ളിയില്‍ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് കാര്‍ ഇടിച്ചിടുകയായിരുമായിരുന്നു. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിച്ചു. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് അരുംകൊല നടത്തിയത്.
കൊല്ലത്തെ തന്നെ ഗുണ്ടാസംഘമായ ബ്ലാക്ക് വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള കടത്തൂര്‍ ടീം ആണോ അതുലിന്റെ കൊലയ്ക്ക് പിന്നിലെന്ന സംശയം ഉയരുന്നുണ്ട്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെ മാര്‍ച്ച് 27-നായിരുന്നു കൊലപ്പെടുത്തിയത്.
ഈ കേസിലെ പ്രതിയാണ് അതുല്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ പ്രതിയായ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ അതുല്‍ ഉള്‍പ്പെടുന്ന സംഘം സന്തോഷിനെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
നിതിന്‍ രാജിന്റെ മരണം; ഓര്‍ത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകരുള്‍പ്പെടെ 7 പേര് രാജിക്കത്ത് നല്കി
പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാന്‍ ഒടുവില്‍ അവരെത്തി; നിതിന്റെ സഹപാഠികളെ കണ്ട് പൊട്ടിക്കരഞ്ഞ്
വോട്ട് ചെയ്യാന്‍ കൂട്ടത്തോടെ കേരളം വിട്ടു; അതിഥി തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ നിശ്ചലമായി