മലപ്പുറം: താനൂർ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ വൻ തുക വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിൽ മുസ്ലിം ലീഗ്ക്കെതിരെ വിവാദം ശക്തമാകുന്നു. ലീഗ് സ്ഥാനാർഥിയായ പി.കെ. നവാസിന് 300 വോട്ടിന്റെ ലീഡ് നൽകുന്ന ബൂത്തുകൾക്ക് 10,000 രൂപയും, കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന ബൂത്തുകൾക്ക് 25,000 രൂപയും നൽകാമെന്നായിരുന്നു വാഗ്ദാനം എന്നതാണ് ആരോപണം.
താനൂർ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റായ മുത്തുക്കോയ തങ്ങൾ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ ഈ വാഗ്ദാനം നടത്തിയതായാണ് റിപ്പോർട്ട്. വിശ്വാസ്യത ഉറപ്പാക്കാൻ ബൂത്ത് കമ്മിറ്റി അംഗങ്ങൾക്ക് നൽകാൻ ചിത്രീകരിച്ച വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
ഇതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. നേരത്തെ തവനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്തതും വിവാദമായിരുന്നു. ആ സംഭവത്തിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് കേസും എടുത്തിരുന്നു. ഈ പുതിയ ആരോപണത്തിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍