തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജില്ലാമീറ്റിൽ പരാജയപ്പെട്ട വിദ്യാർത്ഥിനി സംസ്ഥാന മീറ്റിൽ സീനിയർ ഹൈജമ്പിൽ മത്സരിച്ചുവെന്ന് പരാതി.
മലപ്പുറം ജില്ലാ മീറ്റിൽ അവസാന സ്ഥാനത്ത് എത്തിയ കുട്ടിയെ സംസ്ഥാന മീറ്റിൽ മത്സരിപ്പിച്ചുവെന്നാണ് പരാതി. മത്സരഫലത്തിൽ കൃത്രിമം കാണിച്ചാണ് കുട്ടിയെ പങ്കെടുപ്പിച്ചതെന്നും ആരോപണം ഉയർന്നു.
മലപ്പുറം ഐഡിയൽ സ്‌കൂളിന്റെ താരമായ കുട്ടി സംസ്ഥാന മീറ്റിൽ വെങ്കലം നേടിയിരുന്നു. ഇതോടെ സ്‌കൂളിനെതിരെ പരാതിയുമായി അധ്യാപകർ രംഗത്തെത്തി.
മലപ്പുറം ഡിഡിഇക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിനിയുടേത് അനധികൃത എൻട്രിയാണെന്ന് സഹതാരവും ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
